Thursday 7 July 2011

സാമുദായികസംവരണം വിത്യസ്ത കാഴ്ച്ചപാടില്‍

      ഇന്ന് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായികസംവരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ 

1,  ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് വിദ്യാഭ്യാസം നേടാന്‍ കഴിയുന്നതോ കഴിയാത്തതോ ആയ സാഹചര്യം നിലവിലുണ്ടോ?
2,  ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് പൊതുകാര്യാലയങ്ങളില്‍ തൊഴില്‍  ലഭിക്കുവാനോ ലഭിക്കാതിരിക്കുവാനോ ഉള്ള സാഹചര്യം നിലവിലുണ്ടോ?
3, ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട്  ഒരാളുടെ ആത്മീയമോ ഭൌതികാമോ ആയ ആചാരവിശ്വാസങ്ങളെ കൊണ്ടുനടക്കാനോ കൊണ്ടുനടാക്കാതിരിക്കാനോ ഉള്ള ബുദ്ധിമുട്ട് നിലവിലുണ്ടോ ?

         കേരളത്തെ സംബന്ധിച്ചെങ്കിലും മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണുത്തരം
 [ഇങ്ങനെയൊരു സാഹചര്യം ഇല്ലാത്തിടങ്ങളില്‍ അതാതിടത്തെ ഭരണകര്‍ത്താക്കള്‍ അത് സൃഷ്ടിക്കാന്‍ ബാധ്യതപെട്ടവരാണ് ]പിന്നെ എന്തിനാണ് സാമുദായികസംവരണം എന്ന പ്രക്രിയ?ഇതുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ് .
     സാമ്പത്തികശേഷി കുറഞ്ഞ അവസ്ഥയിലും കഷ്ടപ്പെട്ട് പഠിച്ച് അറിവും കഴിവും ഉണ്ടായിട്ടും അവസരം ലഭിക്കാതെ നില്‍ക്കുന്നവര്‍  സാമുദായികസംവരണത്തിന്റെ പേരില്‍ തന്നെക്കാള്‍ സാമ്പത്തികശേഷിയുള്ള കഴിവുകുറഞ്ഞവര്‍ സര്‍വീസ്‌ സ്ഥാപനങ്ങളില്‍  കയറിപറ്റുന്നത്  നിസ്സഹായതയോടെ  കണ്ടുനില്‍ക്കേണ്ടിവരുന്നവര്‍ നിരവധിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്
   ഇവിടെയാണ്‌ സാമ്പത്തികസംവരണത്തിന്റെ പ്രസക്തി .
  സമുദായമേതെന്നു നോക്കാതെ സാമ്പത്തികശേഷികുറഞ്ഞ പാവപ്പെട്ടവര്‍ക്ക് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് സംവരണം വേണ്ടത്‌ അല്ലാതെ മതപുരോഹിതര്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ അനുയായികളെ തങ്ങളോട് അടുപ്പിച്ച് നിര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്ന ഏതു സമുദായതിലെയും പണവും സ്വാധീനവുമുള്ളവന് മാത്രം ലഭിക്കുന്ന  സാമുദായികസംവരണമല്ല നമുക്ക് വേണ്ടത്‌ .
    സാമ്പത്തികസംവരണം നടപ്പിലാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാണിക്കണം ഇല്ലെങ്കില്‍ ഇതൊരു ജനകീയപ്രശനമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഭരണാധികാരികളെ  കൊണ്ട് നടപ്പില്‍ വരുത്തിക്കാന്‍  പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്.

Friday 17 June 2011

പാത്രമറിഞ്ഞ് ഭിക്ഷയിടുക

  ട്രെയിനിലും ബസ്സിലും റോഡിലും ആരാധനാലയങ്ങളുടെ മുന്നിലുമെല്ലാമുള്ള സ്ഥിരം കാഴ്ചയാനല്ലോ യാചകരുടെ കൂട്ടങ്ങള്‍ അതിലാകട്ടെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വളരെ പ്രായം ചെന്നവര്‍ വരെയുണ്ടാകാറുണ്ട് യുവാക്കളുടെ എണ്ണവും തീരെ കുറവല്ല മിക്കവാറും അംഗഭംഗം വന്നവരായിരിക്കും ഈ വികലാംഗത്വം പ്രകൃതിയുടെ വികൃതിയായി നാം കാണുമെങ്കിലും യാഥാര്‍ഥ്യം അതു തന്നെയാണോ ?
  കുട്ടികളെ പലയിടത്തുനിന്നും അപഹരിച്ചുകൊണ്ടുവന്ന് മറ്റുള്ളവരില്‍ സഹതാപമുണര്‍ത്തും വിധം ശരീരത്ത് പൊള്ളലേല്‍പ്പിക്കുക കൈകാലുകള്‍ മുറിച്ചു മാറ്റുക കണ്ണുകള്‍ ചൂഴ്ന്നെടുക്കുക തുടങ്ങിയുള്ള ക്രൂരതകള്‍ കാണിച്ച് ഭിക്ഷാപാത്രവുമായി ട്രെയിനിലും ബസ്സിലും ഒക്കെ കയറ്റിവിടുമ്പോള്‍ കാരുണ്യത്തിന്റെപേരില്‍ നമ്മളിട്ടു കൊടുക്കുന്ന നാണയതുട്ടുകളാണ് അവരെ ഈ അവസ്ഥയിലേക്കു നയിക്കുന്നത് എന്നതാണ് വേദനിപ്പിക്കുന്ന സത്യം.ഈ കുട്ടികളാവട്ടെ വളര്‍ന്നുവരുമ്പോള്‍ തെമ്മാടികളും കൊടുംകുറ്റവാളികളുമായി മാറുന്നു[അങ്ങനെ ഒരുവനാണല്ലോ സൌമ്യ എന്ന പെണ്‍കുട്ടിയുടെ ഘാതകനായി മാറിയത്‌]
  ആരാധനാലയങ്ങളിലേക്ക് പോകുമ്പോള്‍ നേര്ച്ചക്കാശിനൊപ്പം യാചകര്‍ക്ക് കൊടുക്കാന്‍ ചില്ലറ കൂടി കൈയില്‍ കരുതുന്നവരും ഇവരെ സൃഷ്ടിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് .
   പലയിടങ്ങളിലും ഉത്സവസീസണുകള്‍ തുങ്ങുമ്പോള്‍തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ യാചകതൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന സംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവര്‍ക്ക് ഇതൊരു ലാഭകരമായ ബിസിനസ്സാണ്.
   പുണ്യത്തിന്റെ പേരില്‍ നമ്മള്‍ ചെയ്യുന്ന ദാനകര്‍മ്മം മറ്റൊരര്‍ഥത്തില്‍ പാപമായി മാറുകയാണ് ചെയ്യുന്നത് .
       മറ്റുള്ളവരെ സഹായിക്കരുത് എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ അതിനു മറ്റു മാര്‍ഗങ്ങള്‍ ഒട്ടേറെയുണ്ട് .
   സദുദ്ദേശത്തോടുകൂടി നടത്തപെടുന്ന ധര്മ്മസ്ഥാപനങ്ങള്‍ വഴി നല്‍കാം ,അല്ലെങ്കില്‍ നമുക്ക് പരിചയമുള്ള സാമ്പത്തികമായി കഴിവ് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാം ഇതുപോലെ നിരവധിനിരവധി മാര്‍ഗങ്ങളുണ്ട് .
  ഇനിയും ഭിക്ഷാടനമാഫിയയുടെ കൈകളില്‍ കുട്ടികള്‍ ഞെരിഞ്ഞരയപ്പെടാന്‍ നമ്മുടെ സഹായം ലഭിക്കാതിരിക്കട്ടെ ..
    പാത്രമറിഞ്ഞു ഭിക്ഷയിടുക .....
          
  

Thursday 9 June 2011

ദൈവവിശ്വാസവും യുക്തിവാദവും

      ഈ ബൂലോകത്ത് ഒന്ന് കറങ്ങി നോക്കിയാല്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ദൈവവിശ്വാസവും യുക്തിവാദവും .രണ്ടു പക്ഷവും അവരവരുടെ വാദങ്ങളെ സമര്‍ഥിക്കാന്‍ അതികഠിനമായി പ്രയത്നിക്കുന്നത് കാണാം
     എന്നാല്‍ ദൈവവിശ്വാസിയോ യുക്തിവാദിയോ അല്ലാത്ത ഒരാള്‍ക്ക്‌ ഇതിനെ രണ്ടിനെയും പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തള്ളിക്കളയാനോ കഴിയില്ല ദൈവവിശ്വാസത്തില്‍ ഊന്നിയുള്ള  ജീവിതപദ്വതിക്കും
 യുക്തിവാദത്തില്‍ ഊന്നിയുള്ള ശാസ്ത്രപുരോഗതിക്കും ഗുണങ്ങള്‍ ഉണ്ട് എന്നതിനോടൊപ്പം വളരെയേറെ ദോഷങ്ങളും ഉണ്ട്
   പ്രാകൃതനും സംസ്ക്കാരശൂന്യരുമായ പൌരാണികമനുഷ്യരെ അവര്‍ ജീവിച്ചിരുന്ന പ്രദേശത്ത് അതാതിടത്തെ സദ്‌ സംസ്കാരത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കിനിര്‍ത്താന്‍ ആ കാലത്തെ ചിന്താശേഷി കൂടിയ മനുഷ്യര്‍ സൃഷ്ടിച്ച ദൈവത്തിനു കഴിഞ്ഞു.പക്ഷെ പിന്നീട് മറ്റ്‌ സംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ താന്താങ്ങളുടെ  വിഭാഗത്തിന്റെ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവവിശ്വാസത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
   വിത്യസ്ത രീതിയിലാണെങ്കിലും എല്ലാ ദൈവ [മത ]വിശ്വാസങ്ങളും പഠിപ്പിക്കുന്നത് സത്യം ധര്‍മം നീതി സ്നേഹം സഹിഷ്ണുത കാരുണ്യം ഇത്യാതി സദ്‌ഗുണങ്ങള്‍ ഒക്കെ ആണെങ്കിലും ഈ ആധുനികകാലത്ത്‌ ദൈവവിശ്വാസ പ്രചാരകരിലും അനുയായികളിലും ഇവയൊന്നും തൊട്ടുതീണ്ടിയിട്ടുപോലുമില്ലെന്നു കാണാം
   ഇസ്ലാമിക ,ക്രിസ്തീയ വേദഗ്രന്ഥങ്ങളില്‍ മറ്റൊരു ലോകത്ത്‌ നിന്നുകൊണ്ട് പ്രപഞ്ചത്തെ നിയന്ദ്രിക്കുന ദൈവത്തെയാണ് വരച്ചു കാണിക്കുന്നതെങ്കില്‍ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ ഈ പ്രപഞ്ചത്തിലെ എല്ലാറ്റിലും
ഈശ്വരചൈതന്യം അടങ്ങിയിട്ടുന്ടെന്നു പറയുന്നു
    ആദുനികമനുഷ്യനും അവന്റെ സ്വതന്ത്രബുദ്ധി  ഉപയോഗിച്ചുള്ള കണ്ടുപിടുത്തങ്ങളും ചന്ദ്രന്‍ പോലുള്ള അന്യഗോളങ്ങളില്‍ എത്തിച്ചേര്‍ന്നതോടുകൂടി സെമറ്റിക്‌ മതങ്ങളിലെ [മുകളിലിരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളുടെയും വേദത്തില്‍ അങ്ങനെയല്ലെങ്കില്‍കൂടി ]ദൈവത്തിന്റെ ആണിക്കല്ല് ഇളകി [ഇത് വിശ്വാസികള്‍ സമ്മതിക്കില്ല ]
   മനുഷ്യസമൂഹം എന്ന ഏകത്വദര്‍ശനത്തെ ഊട്ടിയുറപ്പിക്കാന്‍ ആചാരങ്ങളുടെയും അനാചാരങ്ങളുടെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത മതങ്ങള്‍ എന്നും തടസ്സം നിന്നിട്ടെയുള്ളൂ .
    ആധുനിക മനുഷ്യന്റെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതനിലവാരത്തിനെ ഉയര്‍ച്ചയ്ക്ക് ഗണ്യമായ പങ്കു വഹിച്ചുകൊണ്ടിരിക്കുകയാനല്ലോ തീര്‍ച്ചയായും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ആധുനികശാസ്ത്രത്തിന് ഇത്രയധികം പുരോഗതി കൈവരിക്കാന്‍ സാദിച്ചത്
    പക്ഷെ പ്രകൃതിയുടെ നിലനില്‍പ്പ് മനസ്സിലാക്കാതെയുള്ള പല കണ്ടുപിടുത്തങ്ങളും അതിന്റെ നാശത്തിനും
അതുവഴി ജീവിവര്‍ഗതിന്റെ തന്നെ നാശത്തിനും തുടക്കമിടുന്നവയാണ് .
    വിശ്വാസത്തില്‍ നിന്നുള്ള പ്രകൃതി സ്നേഹത്തിലൂന്നിയുള്ള ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍,
 സര്‍വ്വജീവജാലങ്ങള്‍ക്കും സ്നേഹത്തോടെകണ്ടു പ്രകൃതി അനുസാരികളായി ജീവിക്കുന്ന മനുഷ്യര്‍
               ഇങ്ങനെയാവട്ടെ    നാളത്തെ   മനുഷ്യന്‍ ;;;;;;
           
   

Sunday 5 June 2011

കുട്ടികളെ ക്രൂരന്മാരാക്കുന്നതെന്ത്‌

      കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഈ പോസ്റ്റ്‌ എഴുതാനുള്ള കാരണം ഇടുക്കി ജില്ലയിലെ കുമളിയില്‍ നാലര വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം  മരപ്പൊത്തില്‍ ഒളിപ്പിച് വച്ച ശേഷം യാദൃചികമായി കണ്ടു എന്നാ വ്യാജേന മറ്റുള്ളവരെ അറിയിച്ചു എന്ന കുറ്റത്തിന് പതിമൂന്നുകാരനെ പോലിസ്‌ കസ്ടടിയില്‍ എടുത്തിരിക്കുകയാണ്
     എന്താണ് ഈ ചെറു പ്രായത്തില്‍ കുട്ടികളെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?
    രക്ഷിതാക്കുളുടെ അനുവാദത്തോടെ വീട്ടിലെ സ്വീകരണമുറിയിലിരുന്നു വിഡ്ഢിപെട്ടിയില്‍ നിന്നൂറുന്ന വിഷം വികലധാരണകളാക്കി തലച്ചോറിലേക്ക് കയറ്റി നിറയ്ക്കുന്നതോ?
   ഉള്‍കൊള്ളാന്‍ കഴിയാത്ത പ്രായത്തില്‍ മൊബൈല്‍ഫോണിലും സീഡികളിലും ഇഷ്ടംപോലെ ലഭിക്കുന്ന
നീലച്ചിത്രങ്ങള്‍ കുട്ടികള്‍ കാണുന്നതോ ?
   ജീവിത തിരക്കുകളുടെ പേരില്‍ മക്കളുടെ മാനസിക നിലവാരത്തെ നേര്‍ദിശയിലേക്ക് നയിക്കാന്‍ സമയം
കണ്ടെത്താത്ത രക്ഷിതാക്കളുടെ അലക്ഷ്യബോധമോ?
   എന്തായാലും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ ...

Saturday 4 June 2011

സ്വാഗതം

ബൂലോകത്തെ അതികായന്മാരെ നമസ്കരിച്ചുകൊണ്ട് എല്ലാവര്ക്കും സ്വാഗതം