ട്രെയിനിലും ബസ്സിലും റോഡിലും ആരാധനാലയങ്ങളുടെ മുന്നിലുമെല്ലാമുള്ള സ്ഥിരം കാഴ്ചയാനല്ലോ യാചകരുടെ കൂട്ടങ്ങള്‍ അതിലാകട്ടെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വളരെ പ്രായം ചെന്നവര്‍ വരെയുണ്ടാകാറുണ്ട് യുവാക്കളുടെ എണ്ണവും തീരെ കുറവല്ല മിക്കവാറും അംഗഭംഗം വന്നവരായിരിക്കും ഈ വികലാംഗത്വം പ്രകൃതിയുടെ വികൃതിയായി നാം കാണുമെങ്കിലും യാഥാര്‍ഥ്യം അതു തന്നെയാണോ ?
കുട്ടികളെ പലയിടത്തുനിന്നും അപഹരിച്ചുകൊണ്ടുവന്ന് മറ്റുള്ളവരില്‍ സഹതാപമുണര്‍ത്തും വിധം ശരീരത്ത് പൊള്ളലേല്‍പ്പിക്കുക കൈകാലുകള്‍ മുറിച്ചു മാറ്റുക കണ്ണുകള്‍ ചൂഴ്ന്നെടുക്കുക തുടങ്ങിയുള്ള ക്രൂരതകള്‍ കാണിച്ച് ഭിക്ഷാപാത്രവുമായി ട്രെയിനിലും ബസ്സിലും ഒക്കെ കയറ്റിവിടുമ്പോള്‍ കാരുണ്യത്തിന്റെപേരില്‍ നമ്മളിട്ടു കൊടുക്കുന്ന നാണയതുട്ടുകളാണ് അവരെ ഈ അവസ്ഥയിലേക്കു നയിക്കുന്നത് എന്നതാണ് വേദനിപ്പിക്കുന്ന സത്യം.ഈ കുട്ടികളാവട്ടെ വളര്‍ന്നുവരുമ്പോള്‍ തെമ്മാടികളും കൊടുംകുറ്റവാളികളുമായി മാറുന്നു[അങ്ങനെ ഒരുവനാണല്ലോ സൌമ്യ എന്ന പെണ്‍കുട്ടിയുടെ ഘാതകനായി മാറിയത്]
ആരാധനാലയങ്ങളിലേക്ക് പോകുമ്പോള്‍ നേര്ച്ചക്കാശിനൊപ്പം യാചകര്‍ക്ക് കൊടുക്കാന്‍ ചില്ലറ കൂടി കൈയില്‍ കരുതുന്നവരും ഇവരെ സൃഷ്ടിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് .
പലയിടങ്ങളിലും ഉത്സവസീസണുകള്‍ തുങ്ങുമ്പോള്‍തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ യാചകതൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന സംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവര്‍ക്ക് ഇതൊരു ലാഭകരമായ ബിസിനസ്സാണ്.
പുണ്യത്തിന്റെ പേരില്‍ നമ്മള്‍ ചെയ്യുന്ന ദാനകര്‍മ്മം മറ്റൊരര്‍ഥത്തില്‍ പാപമായി മാറുകയാണ് ചെയ്യുന്നത് .
മറ്റുള്ളവരെ സഹായിക്കരുത് എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ അതിനു മറ്റു മാര്‍ഗങ്ങള്‍ ഒട്ടേറെയുണ്ട് .
സദുദ്ദേശത്തോടുകൂടി നടത്തപെടുന്ന ധര്മ്മസ്ഥാപനങ്ങള്‍ വഴി നല്‍കാം ,അല്ലെങ്കില്‍ നമുക്ക് പരിചയമുള്ള സാമ്പത്തികമായി കഴിവ് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാം ഇതുപോലെ നിരവധിനിരവധി മാര്‍ഗങ്ങളുണ്ട് .
ഇനിയും ഭിക്ഷാടനമാഫിയയുടെ കൈകളില്‍ കുട്ടികള്‍ ഞെരിഞ്ഞരയപ്പെടാന്‍ നമ്മുടെ സഹായം ലഭിക്കാതിരിക്കട്ടെ ..
പാത്രമറിഞ്ഞു ഭിക്ഷയിടുക .....