Sunday, 5 June 2011

കുട്ടികളെ ക്രൂരന്മാരാക്കുന്നതെന്ത്‌

      കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഈ പോസ്റ്റ്‌ എഴുതാനുള്ള കാരണം ഇടുക്കി ജില്ലയിലെ കുമളിയില്‍ നാലര വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം  മരപ്പൊത്തില്‍ ഒളിപ്പിച് വച്ച ശേഷം യാദൃചികമായി കണ്ടു എന്നാ വ്യാജേന മറ്റുള്ളവരെ അറിയിച്ചു എന്ന കുറ്റത്തിന് പതിമൂന്നുകാരനെ പോലിസ്‌ കസ്ടടിയില്‍ എടുത്തിരിക്കുകയാണ്
     എന്താണ് ഈ ചെറു പ്രായത്തില്‍ കുട്ടികളെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?
    രക്ഷിതാക്കുളുടെ അനുവാദത്തോടെ വീട്ടിലെ സ്വീകരണമുറിയിലിരുന്നു വിഡ്ഢിപെട്ടിയില്‍ നിന്നൂറുന്ന വിഷം വികലധാരണകളാക്കി തലച്ചോറിലേക്ക് കയറ്റി നിറയ്ക്കുന്നതോ?
   ഉള്‍കൊള്ളാന്‍ കഴിയാത്ത പ്രായത്തില്‍ മൊബൈല്‍ഫോണിലും സീഡികളിലും ഇഷ്ടംപോലെ ലഭിക്കുന്ന
നീലച്ചിത്രങ്ങള്‍ കുട്ടികള്‍ കാണുന്നതോ ?
   ജീവിത തിരക്കുകളുടെ പേരില്‍ മക്കളുടെ മാനസിക നിലവാരത്തെ നേര്‍ദിശയിലേക്ക് നയിക്കാന്‍ സമയം
കണ്ടെത്താത്ത രക്ഷിതാക്കളുടെ അലക്ഷ്യബോധമോ?
   എന്തായാലും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ ...

4 comments:

  1. ജീവിത തിരക്കുകളുടെ പേരില്‍ മക്കളുടെ മാനസിക നിലവാരത്തെ നേര്‍ദിശയിലേക്ക് നയിക്കാന്‍ സമയം
    കണ്ടെത്താത്ത രക്ഷിതാക്കളുടെ അലക്ഷ്യബോധമോ?
    എന്തായാലും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ ...

    ഒരിക്കലും...!!!!

    ReplyDelete
  2. തീര്‍ച്ചയായും നമ്മുടെ മക്കളെ നേര്‍ദിശയിലേക്ക് നയിക്കേണ്ടത് നമ്മള്‍ തന്നെയാണ് അതവര്‍ക്ക് വേണ്ടി മാത്രമാകരുത്‌ സമൂഹത്തിന്റെ നന്മയ്ക്കും കൂടിയാവണം
    നന്ദി പൊന്മളക്കാരന്‍

    ReplyDelete
  3. T V അടക്കമുള്ള മാധ്യമങ്ങള്‍ ,കുട്ടികളുടെ വളര്‍ച്ചയില്‍ സമയം ചിലവിടാത്ത രക്ഷ കര്‍ത്താക്കള്‍ . സമൂഹത്തിലെ മൂല്യച്യുതികള്‍ , മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്‍റെ അഭാവം അങ്ങിനെ നിരവധി വിഷയങ്ങളാണ് ഇതിലെ പ്രധാന കാരണം.
    യുവാക്കളുടെ വഴിപിഴിച്ച പോക്കിന്നു കാരണം സിനിമകളും,T V യും, അവ പരത്തുന്ന തെറ്റായ സന്ദേ ശങ്ങളുമാണ്. 4 വയസ്സുള്ള ഈ ബാലികയുടെ കൊലപാതകവും, സ്വന്തം അമ്മയെ പീഡിപ്പിക്കാന്‍ കൂടുനിന്ന മകനും (കടത്തുരുത്തിയില്‍) കേരളത്തിലെ സാംസ്കാരിക തകര്‍ച്ചയുടെ ശിലാ ഫലകങ്ങലാണ്. വീണ്ടും ഒരു സാംസ്കാരീക നവോദ്ധാനത്തിന് ഒന്നിക്കേണ്ട സമയമായി.

    ReplyDelete
  4. നന്ദി സത്യമേവജയതേ
    അതിനു വേണ്ടി നമുക്ക്‌ ഇടപെടാന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാം

    ReplyDelete