ഈ ബൂലോകത്ത് ഒന്ന് കറങ്ങി നോക്കിയാല്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ദൈവവിശ്വാസവും യുക്തിവാദവും .രണ്ടു പക്ഷവും അവരവരുടെ വാദങ്ങളെ സമര്‍ഥിക്കാന്‍ അതികഠിനമായി പ്രയത്നിക്കുന്നത് കാണാം
എന്നാല്‍ ദൈവവിശ്വാസിയോ യുക്തിവാദിയോ അല്ലാത്ത ഒരാള്‍ക്ക് ഇതിനെ രണ്ടിനെയും പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തള്ളിക്കളയാനോ കഴിയില്ല ദൈവവിശ്വാസത്തില്‍ ഊന്നിയുള്ള ജീവിതപദ്വതിക്കും
യുക്തിവാദത്തില്‍ ഊന്നിയുള്ള ശാസ്ത്രപുരോഗതിക്കും ഗുണങ്ങള്‍ ഉണ്ട് എന്നതിനോടൊപ്പം വളരെയേറെ ദോഷങ്ങളും ഉണ്ട്
പ്രാകൃതനും സംസ്ക്കാരശൂന്യരുമായ പൌരാണികമനുഷ്യരെ അവര്‍ ജീവിച്ചിരുന്ന പ്രദേശത്ത് അതാതിടത്തെ സദ് സംസ്കാരത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കിനിര്‍ത്താന്‍ ആ കാലത്തെ ചിന്താശേഷി കൂടിയ മനുഷ്യര്‍ സൃഷ്ടിച്ച ദൈവത്തിനു കഴിഞ്ഞു.പക്ഷെ പിന്നീട് മറ്റ് സംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ താന്താങ്ങളുടെ വിഭാഗത്തിന്റെ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവവിശ്വാസത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
വിത്യസ്ത രീതിയിലാണെങ്കിലും എല്ലാ ദൈവ [മത ]വിശ്വാസങ്ങളും പഠിപ്പിക്കുന്നത് സത്യം ധര്‍മം നീതി സ്നേഹം സഹിഷ്ണുത കാരുണ്യം ഇത്യാതി സദ്‌ഗുണങ്ങള്‍ ഒക്കെ ആണെങ്കിലും ഈ ആധുനികകാലത്ത് ദൈവവിശ്വാസ പ്രചാരകരിലും അനുയായികളിലും ഇവയൊന്നും തൊട്ടുതീണ്ടിയിട്ടുപോലുമില്ലെന്നു കാണാം
ഇസ്ലാമിക ,ക്രിസ്തീയ വേദഗ്രന്ഥങ്ങളില്‍ മറ്റൊരു ലോകത്ത് നിന്നുകൊണ്ട് പ്രപഞ്ചത്തെ നിയന്ദ്രിക്കുന ദൈവത്തെയാണ് വരച്ചു കാണിക്കുന്നതെങ്കില്‍ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ ഈ പ്രപഞ്ചത്തിലെ എല്ലാറ്റിലും
ഈശ്വരചൈതന്യം അടങ്ങിയിട്ടുന്ടെന്നു പറയുന്നു
ആദുനികമനുഷ്യനും അവന്റെ സ്വതന്ത്രബുദ്ധി ഉപയോഗിച്ചുള്ള കണ്ടുപിടുത്തങ്ങളും ചന്ദ്രന്‍ പോലുള്ള അന്യഗോളങ്ങളില്‍ എത്തിച്ചേര്‍ന്നതോടുകൂടി സെമറ്റിക് മതങ്ങളിലെ [മുകളിലിരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളുടെയും വേദത്തില്‍ അങ്ങനെയല്ലെങ്കില്‍കൂടി ]ദൈവത്തിന്റെ ആണിക്കല്ല് ഇളകി [ഇത് വിശ്വാസികള്‍ സമ്മതിക്കില്ല ]
മനുഷ്യസമൂഹം എന്ന ഏകത്വദര്‍ശനത്തെ ഊട്ടിയുറപ്പിക്കാന്‍ ആചാരങ്ങളുടെയും അനാചാരങ്ങളുടെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത മതങ്ങള്‍ എന്നും തടസ്സം നിന്നിട്ടെയുള്ളൂ .
ആധുനിക മനുഷ്യന്റെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതനിലവാരത്തിനെ ഉയര്‍ച്ചയ്ക്ക് ഗണ്യമായ പങ്കു വഹിച്ചുകൊണ്ടിരിക്കുകയാനല്ലോ തീര്‍ച്ചയായും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ആധുനികശാസ്ത്രത്തിന് ഇത്രയധികം പുരോഗതി കൈവരിക്കാന്‍ സാദിച്ചത്
പക്ഷെ പ്രകൃതിയുടെ നിലനില്‍പ്പ് മനസ്സിലാക്കാതെയുള്ള പല കണ്ടുപിടുത്തങ്ങളും അതിന്റെ നാശത്തിനും
അതുവഴി ജീവിവര്‍ഗതിന്റെ തന്നെ നാശത്തിനും തുടക്കമിടുന്നവയാണ് .
വിശ്വാസത്തില്‍ നിന്നുള്ള പ്രകൃതി സ്നേഹത്തിലൂന്നിയുള്ള ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍,
സര്‍വ്വജീവജാലങ്ങള്‍ക്കും സ്നേഹത്തോടെകണ്ടു പ്രകൃതി അനുസാരികളായി ജീവിക്കുന്ന മനുഷ്യര്‍
ഇങ്ങനെയാവട്ടെ നാളത്തെ മനുഷ്യന്‍ ;;;;;;

സര്‍വ്വ ജീവജാലങ്ങളെയും സ്നേഹത്തോടെകണ്ട് പ്രകൃതിഅനുസാരികളായി ജീവിക്കുന്ന മനുഷ്യന്‍
ReplyDeleteഇങ്ങനെയാവട്ടെ നാളത്തെ മനുഷ്യന്‍ ;;;;;;;
ദൈവമല്ല മതമാണ് കൂടുതല്‍ അപകടകാരി !!!
ReplyDeleteഓരോ വേദ ഗ്രന്ഥവും ഓരോ അറ്റം ബോംബുകള്‍ ആണ്
താത്വികമായി വിചാരം ചെയ്തു വ്യാഖ്യാനിക്കുകയാണെങ്കില്‍ വേദഗ്രന്ഥങ്ങള്‍ അപകടകാരികളല്ല [സ്വാമി സന്ദീപ്‌ചൈതന്യയുടെ ഗീതായജ്ഞം കേട്ടുനോക്കൂ
ReplyDeletesreyas.in ഈ സൈറ്റിലുണ്ട്]പക്ഷെ അധികാരവും അധീശത്വവും ലക്ഷ്യമാക്കി വേദഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ച് അക്രമത്തിനു വഴിയൊരുക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് യഥാര്‍ത്ഥത്തില്‍ ആറ്റംബോംബുകള്‍
നന്ദി പത്രക്കാരന്‍
നന്നായി. കൂടുതല്‍ പോസ്റ്റുകള്‍ എഴുതുക.
ReplyDeleteമനുഷ്യനെ സംരക്ഷിക്കേണ്ട ദൈവത്തെ മനുഷ്യന്‍ സംരക്ഷിക്കുവാന്‍ നടക്കുന്നതാണ് (സംരക്ഷിക്കേണ്ടി വരുന്നതാണ്) ഇന്നത്തെ പ്രശ്നം.
ReplyDeleteനന്ദി PathaRamRaj
ReplyDeleteഒരു ദൈവത്തിനും മനുഷ്യനെ സംരക്ഷിക്കാന്‍ കഴിയില്ല,മനുഷ്യന്‍ തന്നെ വേണം മനുഷ്യനെ സംരക്ഷിക്കാന്‍ അതിനു സദാചാരബോധമുള്ള മനസ്സും വേണം ഈ മനസ്സ് നേടാന്‍ ദൈവവിശ്വാസം വേണമെന്നുള്ളവര്‍ക്ക് അത് സ്വീകരിക്കാം എന്ന് മാത്രം
ReplyDeleteഎവിടേയോ വായിച്ച ഒരു വരി ഓര്മ വരുന്നു "മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചതെങ്കില്‍ മനുഷ്യന്‍ തന്നെ ദൈവത്തെ സംരക്ഷിക്കെണ്ടിവരും [ഇപ്പോള്‍ നടക്കുന്നത് പോലെ]മറിച്ചാണെങ്കില്‍ അതിന്റെ ആവസ്യമില്ലതാനും"
നന്ദി vavvakkavu
ഓര്‍ക്കുനിലെ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ മനുഷ്യനെ ചുട്ടുകൊന്ന മതവിശ്വാസം .........
ReplyDeleteമനുഷ്യന്‍ പരസ്പരം സ്നേഹിക്കാന്‍ വേണ്ടിയാണ് മതം ഉണ്ടാക്കിയത് , മനുഷന്‍ മതത്തെ മാത്രമേ സ്നേഹിച്ചുള്ളൂ .
മനുഷ്യനെ നിര്‍മ്ക്കാന്‍ പോക്കുന ഒരു മതമാണ് നമ്മുക്ക് ഇന്നി വേണ്ടത് ,മനുഷ്യനെ നിര്‍മിക്കുന സിദ്ധാന്തങ്ങള്‍
മനുഷ്യനെ നിര്‍മിക്കുന വിദ്യാഭ്യാസം അതാണ് വേണ്ടത് . അല്ലാത്തതോന്നും മതമല്ല അതിനു ജീവന്‍ ഇല്ല അത് സത്യവുമല്ല . സത്യം പരിശുദ്ധമാകണം ജ്ഞാനമാകണം ( ഞാന്‍ മതം ഉണ്ടാകാന്‍ പോക്കുന്നു എന്ന് കരുതരുതേ )
ഹൈന്തവ ആചാരങ്ങള്‍ ആച്ചരിക്കുനവരെ ആണ് ഹിന്ദുക്കള്‍ എന്ന് വിളിച്ചേ , അതിനെയും ഒരു മതമായി കുറെ വങ്കന്മാര്‍ വിശ്വസിച്ചു പോരുന്നു .നമ്മുടെ ഉപനിഷത്തുകളും വേദങ്ങളും പഠിപ്പിച്ചത് എങ്ങനെ ഉത്തമ മനുഷ്യനായി ജീവിക്കാം എന്നാണു പക്ഷെ പഠിച്ചത് വേറെ എന്തൊകെയോ ആണ് .
സുമേഷ് ഇതൊരു വലിയ വിഷയമാണ് ലോകം മൊത്തം ഇതിനെ കുറിച്ച് ചര്‍ച്ചചെയുനുണ്ട് ലോകം അവസാനിക്കുനവരെയും ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കും .......
മതങ്ങളെ സ്വാര്തമതികളായ പുരോഹിതന്‍മാര്‍ തങ്ങളുടെ നിലനില്പിന് വേണ്ടി വേദഗ്രന്ഥങ്ങളുടെ സദ് ആശയങ്ങളില്‍നിന്നകറ്റിയതാണ് അതിന്റെ മൂല്യച്യുതിക്ക് കാരണം ഇവര്‍ തന്നെയാണ് തങ്ങള്‍ക്കെതിരെ വരുന്ന സത്യങ്ങള്‍ വിളിച്ചുപറയുന്നവരെ ഇല്ലാതാക്കാന്‍ ശിങ്കിടികളെ പടച്ചു വിടുന്നതും [ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്കപ്രക്ഷാളനം തുടങ്ങും]
ReplyDeleteസനാധനധര്‍മ്മം പഠിപ്പിക്കുന്ന ഭാരതീയ ആശയങ്ങള്‍ ശരിയായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ മറൊരു മതവും ഉദയം ചെയ്യുകയില്ലായിരുന്നു
നന്ദി മണ്‍സൂണ്‍ നിലാവ്