ഇന്ന് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായികസംവരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍
1, ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് വിദ്യാഭ്യാസം നേടാന്‍ കഴിയുന്നതോ കഴിയാത്തതോ ആയ സാഹചര്യം നിലവിലുണ്ടോ?
2, ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് പൊതുകാര്യാലയങ്ങളില് തൊഴില്‍ ലഭിക്കുവാനോ ലഭിക്കാതിരിക്കുവാനോ ഉള്ള സാഹചര്യം നിലവിലുണ്ടോ?
3, ഏതങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് ഒരാളുടെ ആത്മീയമോ ഭൌതികാമോ ആയ ആചാരവിശ്വാസങ്ങളെ കൊണ്ടുനടക്കാനോ കൊണ്ടുനടാക്കാതിരിക്കാനോ ഉള്ള ബുദ്ധിമുട്ട് നിലവിലുണ്ടോ ?
കേരളത്തെ സംബന്ധിച്ചെങ്കിലും മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണുത്തരം
[ഇങ്ങനെയൊരു സാഹചര്യം ഇല്ലാത്തിടങ്ങളില്‍ അതാതിടത്തെ ഭരണകര്‍ത്താക്കള്‍ അത് സൃഷ്ടിക്കാന്‍ ബാധ്യതപെട്ടവരാണ് ]പിന്നെ എന്തിനാണ് സാമുദായികസംവരണം എന്ന പ്രക്രിയ?ഇതുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ് .
സാമ്പത്തികശേഷി കുറഞ്ഞ അവസ്ഥയിലും കഷ്ടപ്പെട്ട് പഠിച്ച് അറിവും കഴിവും ഉണ്ടായിട്ടും അവസരം ലഭിക്കാതെ നില്ക്കുന്നവര് സാമുദായികസംവരണത്തിന്റെ പേരില്‍ തന്നെക്കാള്‍ സാമ്പത്തികശേഷിയുള്ള കഴിവുകുറഞ്ഞവര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ കയറിപറ്റുന്നത് നിസ്സഹായതയോടെ കണ്ടുനില്ക്കേണ്ടിവരുന്നവര് നിരവധിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്
ഇവിടെയാണ് സാമ്പത്തികസംവരണത്തിന്റെ പ്രസക്തി .
സമുദായമേതെന്നു നോക്കാതെ സാമ്പത്തികശേഷികുറഞ്ഞ പാവപ്പെട്ടവര്‍ക്ക് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് സംവരണം വേണ്ടത് അല്ലാതെ മതപുരോഹിതര്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ അനുയായികളെ തങ്ങളോട് അടുപ്പിച്ച് നിര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്ന ഏതു സമുദായതിലെയും പണവും സ്വാധീനവുമുള്ളവന് മാത്രം ലഭിക്കുന്ന സാമുദായികസംവരണമല്ല നമുക്ക് വേണ്ടത് .
സാമ്പത്തികസംവരണം നടപ്പിലാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാണിക്കണം ഇല്ലെങ്കില്‍ ഇതൊരു ജനകീയപ്രശനമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഭരണാധികാരികളെ കൊണ്ട് നടപ്പില്‍ വരുത്തിക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്.
"സാമുദായികസംവരണത്തിന്റെ പേരില്‍ തന്നെക്കാള്‍ സാമ്പത്തികശേഷിയുള്ള കഴിവുകുറഞ്ഞവര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ കയറിപറ്റുന്നത് നിസ്സഹായതയോടെ കണ്ടുനില്ക്കേണ്ടിവരുന്നവര് നിരവധിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്"
ReplyDeleteഈ കഴിവുകുറവിനു ജനിച്ച സമുദായവും ആ സമുദായം അനുഭവിച്ചിരുന്ന അസമത്വങ്ങളും കാരണമായിട്ടൂണ്ട്. അറ്റിനുത്തരവാദി സമൂഹമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് സംവരണം കോടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് എന്ന നിലപാടിലേയ്ക്ക് എത്തുന്നത്.
സാമൂഹികമായ പിന്നോക്കാവസ്ഥ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
സാമ്പത്തിക സംവരണത്തോട് എതിർപ്പില്ല. എങ്കിലും വലിയ സാമ്പത്തിക ചിലവില്ലാതെ സർക്കാർ-എയിഡഡ് വിദ്യാലയങ്ങളിലൂടെയും സർക്കാർ പ്രോഫഷനൽ കോളേജുകളിലൂടെയും വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യം ഇന്നുണ്ട്.
മുന്‍പ് കാലങ്ങളില്‍ ജാതി വ്യവസ്ഥയില്‍ ഉണ്ടായിരുന്ന അസമത്വങ്ങള്‍ കുറേപേരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട് എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു. എന്നാല്‍ ഏതു മതത്തിലാണെങ്കിലും അസമത്വം ഒരു കാലത്തും ഉണ്ടായിരുന്നില്ല
ReplyDeleteനന്ദി
ജോജൂ